കൊച്ചി: നവംബർ 22 ന് ആലുവ നഗരസഭ എം.ജി ടൗൺഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന നോർക്ക റൂട്ട്‌സ് സാന്ത്വന പദ്ധതി അദാലത്ത് വേദി ചില സാങ്കേതിക കാരണങ്ങളാൽ എറണാകുളം എം.ജി റോഡ് മെട്രോ സ്‌റ്റേഷൻ ബിൽഡിംഗിന്റെ ആറാം നിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സ് മേഖലാ ഓഫീസിലേക്ക് മാറ്റിയതായി സെന്റർ മാനേജർ അറിയിച്ചു. തിയതിയിൽ മാറ്റമില്ല. സാന്ത്വന പദ്ധതി അദാലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്: 0484 2371810 / 2371830, 9188268904.