തൃപ്പൂണിത്തുറ: ഉപജില്ലാ കലോത്സവത്തിന് മത്സരിക്കാൻ കൊണ്ടുപോയ പ്ളസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പട്ടിമറ്റം സ്വദേശിയായ അദ്ധ്യാപകനെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനിയെ അന്ന് വൈകിട്ടാണ് അദ്ധ്യാപകൻ തിരിച്ചെത്തിച്ചത്. വിദ്യാർത്ഥിനി സഹപാഠിയോട് കാര്യം പറഞ്ഞു. സ്കൂളിൽ നടന്ന കൗൺസലിംഗിലും വിവരം വെളിപ്പെടുത്തി. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.
അദ്ധ്യാപകൻ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി 8.30 വരെ അമ്മയുമായും ഭാര്യയുമായും ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് കാലടിയിൽ മൊബൈൽ ലൊക്കേഷൻ എത്തി. വനപ്രദേശമായ അയ്യമ്പുഴയിൽ സ്വിച്ച് ഓഫ് ആയി. പൊലീസ് അന്വേഷണം തുടരുകയാണ്.