തൃക്കാക്കര: താലൂക്കിലെ മികച്ച കർഷകർക്ക് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആദരം. കണയന്നൂർ താലൂക്കിലെ 15 കൃഷിഭവനുകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 15 പുരുഷ കർഷകരെയും 15 വനിതാ കർഷകരെയുമാണ് ആദരിച്ചത്. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ.റെജി അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ബാങ്കിന്റെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത ബാങ്ക് ക്ലാസ് 1 ആയി പ്രഖ്യാപിച്ചു. തുരുത്തിക്കര സയൻസ് സെന്ററിന് പ്രത്യേകം ആദരവും നൽകി. എരുവേലി കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിനുള്ള ധനസഹായം വിതരണം കെ.എസ്.സി.എ.ആർ.ഡി ബാങ്ക് പ്രിൻസിപ്പൽ ശ്രീദേവി എസ്. തെക്കിനേഴത്ത് നിർവഹിച്ചു. എ.വി.കുര്യാക്കോസ് ( പ്രസിഡന്റ് കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ,​ തൃപ്പൂണിത്തറ) ധനസഹായം ഏറ്റുവാങ്ങി. മുൻ എം.എൽ.എ എം.ജെ.ജേക്കബ് , സി. രാമദാസ് (റീജിയണൽ മാനേജർ കെ.എസ്.സി.എ.ആർ.ഡി ബാങ്ക്), കെ.ശ്രീലേഖ (സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ, കണയന്നൂർ), എൻ.യു. ജോണിക്കുട്ടി (കാർഷിക കടാശ്വാസ കമ്മീഷൻ അംഗം,​ ബാങ്ക് ഡയറക്ടർ), ബിനി ഷാജി (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, മുളന്തുരുത്തി പഞ്ചായത്ത്), കെ.കെ.ലേഖ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മുളന്തുരുത്തി), പി.ഡി.രമേശൻ (ഡയറക്ടർ സാമൂഹ്യ ക്ഷേമ സഹകരണ സംഘം,​ മുളന്തുരുത്തി), ആർ.സി.ആഷരാജ് (കൃഷി ഓഫീസർ, മുളന്തുരുത്തി), പി.എ.തങ്കച്ചൻ (എക്സിക്യുട്ടീവ് ഡയറക്ടർ സയൻസ് സെന്റർ, തുരുത്തിക്കര), സെക്രട്ടറി ഷേർളി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.