മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി റൂറൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ആദരിക്കലും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. പേഴക്കാപ്പിള്ളി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ. എച്ച് .സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ലോഗോ പ്രകാശനം പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. മൂവാറ്റുപുഴ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി.ബി.അച്യുതൻ ലഹരിവിരുദ്ധ സന്ദേശം നൽകി. സഹകരണമേഖലയുടെ പ്രസക്തി എന്ന വിഷയത്തിൽ എം.സി. രഘു ക്ലാസ് നയിച്ചു. ബാങ്ക് സെക്രട്ടറി വി .കെ .പ്രദീപ് , ബാങ്ക് വൈസ് പ്രസിഡൻറ് ഒ .കെ. ചാക്കോ ,ഡയറക്ടർ ബോർഡ് അംഗം ജോളി മണ്ണൂർ, റിയാസ് താമരപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.