ഏലൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് " ചരിത്രോത്സവം'' എന്ന പേരിൽ പതിനായിരം ചരിത്ര സദസുകൾക്ക് ലൈബ്രറി കൗൺസിൽ തീരുമാനിച്ചതിന്റെ ഭാഗമായി മഞ്ഞുമ്മൽ ഗ്രാമീണ വായനശാല ചരിത്രോത്സവം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി.ഷൈവിൻ മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.സദാനന്ദൻ, പി.എസ്.അനിരുദ്ധൻ, സെക്രട്ടറി കെ.എച്ച്.സുരേഷ് കുമാർ, ട്രഷറർ പി.എസ് നന്ദകുമാർ എന്നിവർ സംസാരിച്ചു.