
കളമശേരി: ഏലൂർ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്റർ, ലീഗൽ സർവീസ് അതോറിറ്റി, എൻ.യു.എൽ.എം എന്നിവയുടെ ആഭിമുഖ്യത്തിൽ കാളിംഗ് ബെൽ, വയോജന സംഗമം, മെഡിക്കൽ ക്യാമ്പ് എന്നിവ നടന്നു. നഗരസഭ വൈസ്ചെയർപേഴ്സൺ ലീലാ ബാബു ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് രഞ്ജിത്ത് കൃഷ്ണൻ മുഖ്യഅതിഥിയായി. സി.ഡി.എസ് ചെയർപേഴ്സൺ വിനയ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.