കളമശേരി: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരിനെതിരെ എലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ.ഐ. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ കളമശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ വി. കെ.ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. മധു പുറക്കാട്, പി. എം.അയൂബ്, ഹൻസാർ കുറ്റി മാക്കൽ വി.വി.ബാബു, കെ.എക്സ്.ജോസഫ് എന്നിവർ സംസാരിച്ചു