കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ സായാഹ്നം ഡെപ്യൂട്ടി കളക്ടർ കെ.ഉഷാ ബിന്ദു മോൾ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് വിദ്യ വി.മേനോൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രമാദേവി, ദീപ്തി, മഞ്ജു എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച രാജമ്മ ഭാസ്കരൻ നായർ, സിൻഡ ജേക്കബ്, ദീപാലക്ഷ്മി, ശ്രീലക്ഷ്മി, കാവ്യ പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.