w-cup

കളമശേരി: ലോകകപ്പ് ഫുട്ബാൾ ആഘോഷത്തെ വേറിട്ടപകിട്ടോടെ വരവേറ്റ് കങ്ങരപ്പടി മുണ്ടയ്ക്ക മുഗളിലെ ഫുട്ബാൾ പ്രേമികൾ. 17 പേർ ചേർന്ന് 23 ലക്ഷം രൂപ മുടക്കി കൊച്ചുപുരയിടം ഉൾപ്പെടെ മൂന്ന് സെന്റ് സ്ഥലം വാങ്ങി നാട്ടുകാർക്ക് മത്സരം കാണാൻ സൗകര്യം ഒരുക്കിയിരിക്കുകയാണ്. മൂന്നുമാസം മുമ്പാണ് 17 പേരുടെയും പേരിൽ ആധാരം രജിസ്റ്റർ ചെയ്തത്.

വീടിന്റെ ചുവരുകളിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ പതാകകൾ വരയ്ക്കുന്നതിന് വിട്ടുകൊടുത്തു. 20 അടി ഉയരത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചു. കളികാണാൻ പന്തലും 50 ഇഞ്ച് ടിവി യും റെഡി.