തൃപ്പൂണിത്തുറ: പൂർണത്രയീശന്റെ വിശ്വപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് ഇന്ന് കൊടിയേറ്റ്. ഇനി എട്ടുദിനങ്ങൾ ക്ഷേത്രകലകളുടെയും താളമേളങ്ങളുടെയും ഗജവീരന്മാരുടെയും ആറാട്ടാണ് തൃപ്പൂണിത്തുറയിൽ. മദ്ധ്യകേരളത്തിലെ ഉത്സവങ്ങൾക്ക് നാന്ദി കുറിക്കുന്ന ഉത്സവം കൂടിയാണിത്. സ്വർണ്ണക്കുടത്തിൽ കാണിക്ക സമർപ്പിക്കുന്ന തൃക്കേട്ട പുറപ്പാട് 24നാണ്.
ഒന്നാം ദിവസം (തിങ്കൾ): 9ന് പെരുവനം കുട്ടൻമാരാരുടെ പാഞ്ചാരിമേളം. 1ന് ഓട്ടൻ തുള്ളൽ. 2 ന് അക്ഷര ശ്ലോക സദസ്, നാദസ്വരം. 5 മണിക്ക് വെങ്കടേഷ് നന്ദകുമാറിന്റെ സംഗീത കച്ചേരി. 6 ന് സംഗീതാർച്ചന. രാത്രി 7.30ന് കൊടിയേറ്റം. 9ന് വിവേക് മൂഴിക്കുളത്തിന്റെ സംഗീത കച്ചേരി. രാത്രി 12ന് നളചരിതം രണ്ടാം ഭാഗം കഥകളി.
രണ്ടാം ദിനം (ചൊവ്വ) : 7.30ന് തിരുവല്ല രാധാകൃഷ്ണ മാരാരുടെ ശീവേലി പഞ്ചാരിമേളം. 11.30ന് ഓട്ടംതുള്ളൽ. 5ന് സംഗീതച്ചേരി. വൈക്കം അനിരുദ്ധന്റെ നാദസ്വരം. 6ന് രാഗശ്രീ ജെ. മോഹന്റെ പുല്ലാങ്കുഴൽ കച്ചേരി. 7ന് ഡബിൾ തായമ്പക. 9ന് കോട്ടയം ജമനീഷ് ഭാഗവതരുടെ സംഗീത കച്ചേരി. രാത്രി 12മുതൽ കഥകളി ചരിതം, ബകവധം.
മൂന്നാംദിനം (ബുധൻ): 11.30ന് ഓട്ടൻതുള്ളൽ. 4 ന് ഹിന്ദുസ്ഥാനി ഭജൻസ്. 5ന് കൃഷ്ണപ്രിയ, പൂർണിമ എന്നിവർ നയിക്കുന്ന സംഗീതക്കച്ചേരി. 6ന് മീനാക്ഷി വർമ്മയുടെ സംഗീതക്കച്ചേരി. 7ന് കോൽക്കളി, വെച്ചൂർ രമാദേവി നയിക്കുന്ന കുറത്തിയാട്ടം. 12 മുതൽ കഥകളി. കഥ: സന്താനഗോപാലം, നരകാസുര വധം.
നാലാംദിനം (വ്യാഴം): തൃക്കേട്ട പുറപ്പാട്: 12മുതൽ 5വരെ ഓട്ടൻതുള്ളൽ. 4ന് സംഘമേശൻ തമ്പുരാൻ അവതരിപ്പിക്കുന്ന പുരാണ കഥാപ്രഭാഷണം. 5ന് നാദസ്വരം. 6ന് ഹിന്ദുസ്ഥാനിസംഗീതം. 8ന് പ്രസിദ്ധമായ തൃക്കേട്ട ദർശനം. 9ന് സംഗീതക്കച്ചേരി. രാത്രി 12മുതൽ കഥകളി - ഗായത്രി പി. അജിത്, എം. ആരതി. കഥ: ദേവയാനി ചരിതം, പ്രഹ്ളാദചരിതം.
അഞ്ചാം ദിനം (വെള്ളി): 11.30ന് ഓട്ടൻതുള്ളൽ. 5ന് ഭജന. ആറിന് പല്ലവി സുരേഷിന്റെ വീണക്കച്ചേരി. 7ന് സംഗീത എൻ. റാവുവിന്റെ സംഗീതക്കച്ചേരി. 9ന് അക്കരെ സുബ്ബലക്ഷ്മിയും അക്കരെ സ്വർണലതയും അവതരിപ്പിക്കുന്ന വയലിൻ ദ്വയം. 12ന് തൃ പ്പൂണിത്തുറ വനിതാ കഥകളികേന്ദ്രം അവതരിപ്പിക്കുന്ന കഥകളി. കഥ: കൈകസി, ദുര്യോധന വധം.
ആറാംദിനം (ശനി) ചെറിയവിളക്ക്: 11:30 മുതൽ 5വരെ ഓട്ടൻതുള്ളൽ, 6.45 സംഗീതക്കച്ചേരി - തുഷാർ മുരളീകൃഷ്ണ കൃതി ഭട്ട്. 7ന് വിളക്കിനെഴുന്നള്ളിപ്പ്. 12ന് കഥകളി. കഥ: നളചരിതം മൂന്നാം ദിവസം.
ഏഴാംദിനം (ഞായർ) വലിയവിളക്ക്: വൈകിട്ട് 5ന് സ്പെഷ്യൽ നാദസ്വരം (നാദസ്വര ഇളം ചക്രവർത്തികൾ, ദിവ്യനാദ കലൈമണികൾ, നെന്മാറ സഹോദരന്മാർ). 7ന് വിളക്കിനെഴുന്നള്ളിപ്പ്. 9ന് കുന്നക്കുടി എം. ബാലമുരളീ കൃഷ്ണയുടെ സംഗീതക്കച്ചേരി. 12ന് കഥകളി. കഥ: ബാണയുദ്ധം, കിരാതം.
എട്ടാംദിനം (തിങ്കൾ): ആറാട്ട്: 7ന് കൊടിയിറക്കൽ. ആന ഇരുത്തി പൂജ, ആറാട്ടിന് എഴുന്നള്ളിപ്പ്. 9.30 ന് വാദ്യസംഗീതം 11.30ന് ആറാട്ട്, പാണ്ടിമേളം, കൊടിക്കൽ പറ, കൂട്ടി എഴുന്നള്ളിപ്പ്.