തൃപ്പൂണിത്തുറ: നഗരസഭ മുൻ കൗൺസിലറും ഐ.എൻ.ടി.യു.സി യൂണിയൻ നേതാവുമായിരുന്ന ടി.രവീന്ദ്രന്റെ 12-ാമത് അനുസ്മരണ ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളന ഉദ്ഘാടനവും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. കൗൺസിലർ പി.ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. കിഴക്കേകോട്ടയിലെ സ്മൃതി മണ്ഡപത്തിൽ കെ.ബാബു എം.എൽ.എ ദീപം തെളിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
കെ.ബി. മുഹമ്മദ് കുട്ടി , ഡി.സി.സി സെക്രട്ടറിമാരായ ഷെറിൻ വർഗീസ്, ആർ.വേണുഗോപാൽ, രാജു പി.നായർ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജിജി വെണ്ടറപ്പിള്ളി, ജോളി പവ്വത്തിൽ, പി.പി.സന്തോഷ്, അഡ്വ.എ.വി.ബിജു, ടി.രാജീവ്, സേതുമാധവൻ മൂലേടത്ത്, മണ്ഡലം പ്രസിഡന്റുമാരായ പി.സി.പോൾ, കെ. കേശവൻ, വി.ആർ.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.