kmaa
കേരള മാനേജ്‌മെന്റ് അസോസിയേഷൻ 65ാം സ്ഥാപന ദിനാഘോഷത്തിൽ മുഖ്യാതിഥി കിഷോർ രംഗ്ത വിളക്കു തെളിയിക്കുന്നു. എ. ബാലകൃഷ്ണൻ, ടി.ടി. തോമസ്, നിർമ്മല ലില്ലി, അൽജിയേഴ്‌സ് ഖാലിദ് എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ 65ാമത് സ്ഥാപക ദിനം ആചരിച്ചു. ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ രംഗ്ത മുഖ്യാതിഥിയായി.

കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അൽജിയേഴ്‌സ് ഖാലിദ്, സീനിയർ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണൻ,​ബി.ടി.സുജിൻ, രഘുരാമൻ എന്നിവർ സംസാരിച്ചു. മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു. കെ.എം.എ കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗിലെ വിജയികൾക്ക് കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡന്റും കൊച്ചി രാജീവ് ഗാന്ധി സ്‌പോർട്‌സ് സെന്റർ സെക്രട്ടറിയുമായ അഡ്വ.എസ്.എ.എസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു.