മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും താലൂക്ക് തല വായന മത്സരവും ലഹരി വിമുക്ത ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന വായന മത്സരം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ റേഞ്ച് എക്സെസ് പ്രവന്റീവ് ഓഫീസർ കെ .എസ്. അജയകുമാർ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. കെ . ഉണ്ണി സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി പി .കെ .വിജയൻ മാസ്റ്റർ, സിവിൽ എക്സൈസ് ഓഫീസർ ബാബു എം. ടി, മുൻസിപ്പൽ സമിതി കൺവീനർ രാജീവ് മംഗലത്ത് എന്നിവർ സംസാരിച്ചു. വായന മത്സരത്തിന് അദ്ധ്യാപകരായ കെ. എം. നൗഫൽ, അനീഷ് പി .ചിറയ്ക്കൽ, ജയ്സൺ കക്കാട്, ബിനി മുരളീധരൻ ,റാണി സാബു എന്നിവർ നേതൃത്വം നൽകി.