കൊച്ചി: മന്ത്രിസഭ അംഗീകരിച്ച മെഡിക്കൽ ഓഫീസർ തസ്തികൾ ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 165 തദേശ സ്ഥാപനങ്ങളിൽ സ്ഥിരം ആയുർവേദ മെഡിക്കൽ ഓഫീസർമാരില്ല. കിടത്തി ചികിത്സിക്കുന്ന 51 ആശുപത്രികളിൽ ഒരു സ്ഥിരം മെഡിക്കൽ ഓഫീസർ തസ്തികയാണുള്ളത്. കൂടുതൽ മെഡിക്കൽ ഓഫീസർ തസ്തികകൾ സൃഷ്ടിച്ച് ആയുർവേദ ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി എന്നിവർ പറഞ്ഞു.