kalolsvam
മൂവാറ്റുപുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ മികച്ച വിജയം നേടിയ ശ്രീബാല രതീഷ്

മൂവാറ്റുപുഴ : മൂവാറ്റുപുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ നൃത്ത ഇനങ്ങളിൽ താരമായി​ ശ്രീബാല രതീഷ്. രണ്ട് ഒന്നാം സ്ഥാനവും എ ഗ്രേഡും നാലാം സ്ഥാനവും എ ഗ്രേഡും നേടി പായിപ്ര ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീബാല. കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഭരതനാട്യത്തിൽ നാലാം സ്ഥാനം എ ഗ്രേഡും നേടിയാണ് ശ്രീബാല കലോത്സവത്തിലെ മിന്നും താരമായി മാറിയത്. ഭരതനാട്യത്തിൽ പുരാണ കഥയിലെ ശനി ദേവനെ സ്തുതിച്ചു കൊണ്ടും കുച്ചുപ്പുടിയിൽ ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദവും പൂതനാമോക്ഷവും നാടോടി നൃത്തത്തിൽ തമ്പ്രാനോട് കൂലി വേല ചോദിക്കുന്ന നാടൻ സ്ത്രീയുമായാണ് ശ്രീബാല രംഗത്തെത്തിയത്. പായിപ്ര മാനാറി ചെട്ടുകുടിയിൽ രതീഷ് വിജയന്റെയും നർത്തകി ഗീതു രതീഷിന്റെയും മൂത്ത മകളാണ് ശ്രീബാല. അമ്മ ഗീതു രതീഷാണ് ശ്രീബാലയെ പരിശീലിപ്പിച്ചത്.