പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല യുവതയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുടബാൾ 2022 വിളംബര ജാഥയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരവും വിളംബരജാഥയും വാഴക്കുളം ബ്ലോക്ക് പഞ്ചയാത്ത് അംഗം അസീസ് മൂലയിൽ ഉദ്ഘാടനം ചെയ്തു. പുക്കാട്ടുപടി ടൗണിൽ വിളംബര ജാഥ നടത്തി ഷൂട്ടൗട്ട് മത്സരത്തിൽ അഭിരാം അശോക്, ജോബി ചെറിയാൻ എന്നിവർ വിജയികളായി. യുവത കൺവീനർ ജോബിൻ ജോസഫ് ചന്ദനത്തിൽ, കമ്മിറ്റി അംഗങ്ങളായ ആദം അയത്തൊള്ള, അരുൺ ചെറിയാൻ, ഗോഡ്‌സൺ, വിശാഖ് ഫ്രാൻസിസ്, സുബിൻ പി. ബാബു, കണ്ണൻ സന്തോഷ്, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, ഖജാൻജി സാബു പൈലി, ജോൺസൺ പുക്കാട്ടുപടി, മഹേഷ് മാളിയേക്കപ്പടി, ഷാജി ടി.പി തുടങ്ങിയവർ പങ്കെടുത്തു.