പറവൂർ: പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖിലകേരള വായന മത്സരവും ലഹരിക്കെതിരെ വിമുക്തി ക്ലാസും സംഘടിപ്പിച്ചു. എക്സൈസ് ഓഫീസർ എസ്.എ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ.എം. പിയേഴ്സൻ, കെ.എൻ. ലത, അജിത് കുമാർ ഗോതുരുത്ത്, പി.കെ. രമാദേവി, ജോസ് തോമസ് എന്നിവർ സംസാരിച്ചു. ജില്ലാതല മത്സരങ്ങൾ ഡിസംബർ 31ന് നടക്കും.