av
മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : കുടുംബശ്രീ എറണാകുളം ജില്ലയുടെ നേതൃത്യത്തിൽ മുടക്കുഴ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ജെ. മാത്യു, ജോസ്.എ.പോൾ , വൽസ വേലായുധൻ, ഡോളി ബാബു, സന്തോഷ് കുമാർ എന്നിവർ സംസാരി​ച്ചു.