traf-3131
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച കോ ഓപ്പ് അറീന 3131 ടർഫ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ ടർഫ് കോ ഓപ്പ് അറീന 3131 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്കിന്റെ എ.ടി.എം കാർഡ് വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത ലോഗോ പ്രകാശിപ്പിച്ചു. സന്തോഷ് ട്രോഫി ടീം കോച്ച് സജി ജോയ് മുഖ്യാതിഥിയായി. ബാങ്ക് പ്രസി‌ഡന്റ് എ.ബി. മനോജ്, സെക്രട്ടറി കെ.എസ്. ജെയ്സി, സിംന സന്തോഷ്, ശാന്തിനി ഗോപകുമാർ, എ.എസ്. അനിൽകുമാർ, പി.പി. അജിത്ത്കുമാർ, ഗിരിജ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ടർഫിൽ ഫുട്ബാൾ, ക്രിക്കറ്റ് എന്നിവ രാത്രിയും പകലും കളിക്കാൻ സാകര്യമുണ്ട്.