അങ്കമിലി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 105 മത് ജന്മദിനഘോഷം നടത്തി . ഐ എൻ ടി യു സി,ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റികളുടെ സംയുക്തഭി​മുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ105-ാമത് ജന്മദിനഘോഷം നടത്തി. മഞ്ഞപ്ര ചന്ദ്രപ്പുരയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ദിര ഗാന്ധിയുടെ അലങ്കരിച്ച ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി. അനുസ്മരണം ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഫോറം രക്ഷാധികാരി കെ.സോമശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജോസൺ വി. ആന്റണി , അലക്സ് ആൻറു, ഡേവീസ് മണവാളൻ, ലാലു പുളിക്കത്തറ, ഷൈബി പാപ്പച്ചൻ.ഡേവീസ് ചൂരമന, ജോസ് അരീക്കൽ, ബിജു പടയാടൻ .ദിനു ജോർജ് . പി.പി ജോൺസൺ. ആൽവിൻ ആൻറണി .സെബാസ്റ്റ്യൻമാടൻ, ബിജു കാച്ചപ്പിള്ളി, പി.ടിഷിബു, ചന്തുപ്രകാശ്, ചാക്കപ്പൻ തെക്കേമാലി, ജീവൻ ചെറിയാൻ എന്നിവർ സംസാരി​ച്ചു.