പറവൂർ: മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും വാഗ്മിയുമായ പ്രൊഫ. കെ.എൻ. ഭരതന്റെ എൺപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് ഭരതൻ മാഷ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷതവഹിച്ചു. ഭരതൻ മാഷിന്റെ ജീവിതം വരച്ചു കാട്ടുന്ന " സ്മൃതി ഭരതം" എന്ന യൂട്യൂബ് ചാനലിന്റെ സ്വിച്ച് ഓൺ കർമ്മവും മുഖ്യപ്രഭാഷണവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ടി.ആർ. ബോസ്, എ.എസ്. അനിൽ കുമാർ, ജോർജ് വർക്കി, പ്രവീൺ അയ്യമ്പിള്ളി എന്നിവർ സംസാരിച്ചു. ഭരതൻ മാഷിന്റെ കുടുംബാംഗങ്ങളും ശിഷ്യരും പങ്കെടുത്തു.