കൊച്ചി: കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ ജില്ലാ പ്രസിഡന്റായി ഡോ.എൽദോ പി. വർഗീസിനെയും സെക്രട്ടറിയായി ഡോ. പി.ബി. രാജേഷിനെയും തിരഞ്ഞെടുത്തു.
ആലുവയിൽ ചേർന്ന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ടി.ആർ. ഷേർലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കുര്യാക്കോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. ഹേന കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഡോ. പി. രശ്മി, സംസ്ഥാന നിർവാഹക സിമിതിഅംഗം ഡോ. ജ്യോതിമോൻ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രചന, ഡോ. വിജിമോൾ, ഡോ. സന്ധ്യ ജി. നായർ ഡോ. രഞ്ജു ആന്റണി എന്നിവർ സംസാരിച്ചു.
ജില്ലയിലെ മികച്ച ഡെപ്യൂട്ടി ഡയറക്ടറായി ഡോ. രചനയെയും അസിസ്റ്റന്റ് ഡയറക്ടറായി ഡോ. ഷമീം അബൂബക്കറിനെയും വെറ്ററിനറി സർജനായി ഡോ. എബ്രഹാം റാഫേലിനെയും തിരഞ്ഞെടുത്തു.