അങ്കമാലി : അങ്കമാലിയിൽ നിന്ന് കിടങ്ങൂർ , തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ . പ്ലാന്റേഷൻ . ചുള്ളി, തവളപ്പാറ, ആനപ്പാറ എന്നീ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്നു അമിതചാർജ് ഈടാക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ മൂലം അധിക ചാർജ് ഈടാക്കുന്നത് പിൻവലിച്ചു. ഒരേ ദൂരത്തിന് സ്വകാര്യ ബസുകൾ 18 രൂപയും കെ എസ് ആർ ടി സി 15 രൂപയുമാണ് വാങ്ങിയിരുന്നത്. ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം ചാർജ് വർദ്ധനവിനെതിരെ കാക്കനാട് റീജിനൽ ട്രാൻസ്പോർട്ട് ഓഫീസർക്കും സബ് ജോയിന്റ് ആർ ടി ഒ ക്കും നിവേദനവും നൽകിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് ചാർജ് കുറച്ചു. കൾച്ചറൽ ഫോറം ഭാരവാഹികളായ കെ.സോമശേഖരൻ പിള്ള , ഡേവീസ് മണവാളൻ, ഷൈബി പാപ്പച്ചൻ , അലക്സ് ആൻറു, ലാലു പുളിക്കത്തറ, ഡേവീസ് ചൂര മന, സോമൻ വാഴ്വേലിൽ ആൽവിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ അങ്കമാലിയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മധുര പലഹാരം വിതരണം ചെയ്തു.