ആലുവ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാ മത്സരം ആലുവ താലൂക്ക് തല മത്സരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, പി. തമ്പാൻ, എസ്.എ.എം. കമാൽ, കെ.സി. വത്സല, വി.കെ. അശോകൻ, എ.എസ്. ജയകുമാർ, എൻ.പി. നിത്യൻ, കെ.എ. രാജേഷ്, രമേശൻ എന്നിവർ സംസാരിച്ചു. എടത്തല എം.ഇ.എസ് ടെയിനിംഗ് കോളേജിലെ ബി എഡ് വിദ്യാർത്ഥികൾ മത്സരത്തിനു നേതൃത്വം നൽകി. താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നും, ഹൈസ്‌കൂളുകളിൽ നിന്നും മത്സരത്തിനായി വിദ്യാർത്ഥികളെത്തി.