pbvr-team
റൂറൽ ജില്ലാ പൊലീസ് ഫുട്‌ബാൾ മത്സരത്തിൽ ചാമ്പ്യന്മാരായ പെരുമ്പാവൂർ സബ് ഡിവിഷൻ ടീം ട്രോഫികളുമായി

ആലുവ: റൂറൽ ജില്ലാ പൊലീസ് ഫുട്‌ബാൾ മത്സരത്തിൽ പെരുമ്പാവൂർ സബ് ഡിവിഷൻ ജേതാക്കളായി. എതിരില്ലാത്ത നാല് ഗോളുകൾക്ക് ഡി.എച്ച്.ക്യു കളമശേരിയേയാണ് പരാജയപ്പെടുത്തിയത്.

പെരുമ്പാവൂർ സബ് ഡിവിഷനിലെ ടി.എ. അഫ്‌സൽ മികച്ച കളിക്കാരനായി. എ.പി. രാജീവാണ് മികച്ച ഗോൾകീപ്പർ. ഫുട്‌ബാൾ താരം എം.എം. ജേക്കബ്, അഡീഷണൽ എസ്.പി ടി. ബിജി ജോർജ് തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി സംസാരിച്ചു. എട്ട് ടീമുകളാണ് പങ്കെടുത്തത്.