കൊച്ചി: വർക്കല നാരായണ ഗുരുകുലത്തിന്റെ കീഴിൽ നാരായണ ഗുരുകുലം സ്റ്റഡിസർക്കിൾ ജില്ലാസമിതി ഭാരവാഹികളായി പി.ആർ. ശ്രീകുമാർ (പ്രസിഡന്റ്), പ്രതീഷ് സി.എസ് (കൺവീനർ), ജയരാജ് ഭാരതി, സദാനന്ദൻ പുൽപ്പാനി, ടി.യു. ലാലൻ, ഡോ.എൻ.ആർ. വിജയരാജ് (ഉപദേശക സമിതി അംഗങ്ങൾ), എ.കെ. മോഹനൻ, എം.വി. സുനിൽ, ദീപൻ വി.എസ്, നിഷാന്ത് പി.വി, ദാസ് ഗുരുവരം, നന്ദിനി (കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.
ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന യോഗം സ്വാമി നാരായണ ഋഷി ഉദ്ഘാടനം ചെയ്തു. ജയരാജ് ഭാരതി അദ്ധ്യക്ഷതവഹിച്ചു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ.എം.വി. നടേശൻ ക്ലാസ് നയിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എൻ. രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ആലുവ ശ്രീനാരായണ ക്ലബ് അസിസ്റ്റന്റ് സെക്രട്ടറി ടി.യു. ലാലൻ, പി.ആർ. ശ്രീകുമാർ, രാമചന്ദ്രൻ, എ.കെ. മോഹനൻ, സദാനന്ദൻ പുൽപ്പാനി, സർക്കിൾ ജനറൽ കൺവീനർ എം.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.