കൊച്ചി: ഓൾ ഇന്ത്യ എൽ.ഐ.സി എംപ്ലോയിസ് ഫെഡറേഷൻ അമ്പതാം വാർഷികസമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചികിത്സാസഹായം ജനറൽ സെക്രട്ടറി രാജേഷ്‌കുമാർ വിതരണം ചെയ്തു. രക്ഷാധികാരി ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സോണൽ പ്രസിഡന്റ് ബി. കൃഷ്ണമൂർത്തി, പി. വിജയകുമാർ, ടി.വി. അശോകൻ, സോണി പീറ്റർ, സി.കെ. കുഞ്ഞപ്പൻ, കെ.എ, തങ്കപ്പൻ, സി.ടി. രവി, ടി.എസ് അനിത, ഷൈജി പോൾ, കെ.വി. സെൻകുമാർ എന്നിവർ സംസാരിച്ചു.