kemal
ലുമിനിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌കിൽസ് ആൻഡ് ട്രെയിനിംഗിന്റെ ബിരുദദാനച്ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽ പാഷ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

കൊച്ചി: ലുമിനിസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌കിൽസ് ആൻഡ് ട്രെയിനിംഗിന്റെ രണ്ടാമത് ബിരുദദാനച്ചടങ്ങിൽ ജസ്റ്റിസ് ബി. കെമാൽ പാഷ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഡ്വ. എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി.

ന്യൂ ജനറേഷൻ ജോബ്‌സ് സി.ഇ.ഒ ജോഷ്വാ മൈക്കൽ, ഒജി ഹെൽത്ത് ട്രെയിനിംഗ് മാനേജർ ശ്രുതി കോട്ടിയൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഇൻഷ്വറൻസ് മേഖലയിലുൾപ്പെടെ തൊഴിൽ സാദ്ധ്യതയുള്ളതാണ് മെഡിക്കൽ സ്ക്രൈബിംഗ് കോഴ്സുകളെന്ന് ലുമിനിസ് സി.ഇ.ഒ എം.എസ്.അഖിൽ പറഞ്ഞു. ഒരു വർഷത്തെ സർട്ടിഫിക്കേഷൻ കോഴ്സിൽ ബെംഗളൂരുവിൽ പ്രായോഗിക പരിശീലനവും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്.