കൊച്ചി: ബാർ കൗൺസിൽ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ 303 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ.എൻ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.കെ.പ്രമോദ്, മെമ്പർ അഡ്വ. കെ.കെ.നാസർ എന്നിവർ സംസാരിച്ചു.