v-santhosh-babu
എസ്.എൻ.ഡി.പി യോഗം തെക്കേ വാഴക്കുളം ശാഖയിൽ സംഘടിപ്പിച്ച ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ ക്ളാസ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം തെക്കേ വാഴക്കുളം ശാഖയിൽ സംഘടിപ്പിച്ച ആത്മഹത്യ പ്രതിരോധ ബോധവത്ക്കരണ ക്ളാസ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അലീന ജോൺസൺ
(ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ്) ക്ലാസെടുത്തു. ബിജു വാലത്ത്, പ്രവീണ ബിജു എന്നിവർ വിഷയാവതരണം നടത്തി. ശാഖ സെക്രട്ടറി പി.എൻ. ബാബു, കെ.ജി. ജഗൽകുമാർ, പി.ജി. സന്തോഷ് എന്നിവർ സംസാരിച്ചു.