parvathi
പാർവതി

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി കുറുപ്പനയം കാരോട്ടുശേരി വീട്ടിൽ കൃഷ്ണന്റെ ഭാര്യ പാർവതിയെ (94) വീടിന് സമീപം കിണറ്റിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി ഫയർഫോഴ്സെത്തി പുറത്തെടുത്ത മൃതദേഹം അങ്കമാലി ഗവ. ആശുപത്രി മോർച്ചറിയിൽ.
സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.ഡി. ജോളിസൻ, സേനാംഗങ്ങളായ ബെന്നി അഗസ്റ്റിൻ, പി.ആർ. സജേഷ്, വിബിൻ ദാനിയേൽ, വിനു വർഗീസ്, വി.ആർ. രാഹുൽ, എ. അർജുൻ, ആർ. ജയകുമാർ, കെ.എൽ. റെയ്‌സൺ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

മക്കൾ: വിദ്യാധരൻ, സരസ്വതി, സദാശിവൻ, ശ്രീമതി, കോസുല രാജൻ, കോമള രാജൻ, ലംബോധരൻ, തുളസീധരൻ. മരുമക്കൾ: ശാന്തമ്മ, അരുമക്കനി, വിജയമ്മ, രാമചന്ദ്രൻ, കനകമ്മ, അജിത, വസന്ത.