
പള്ളുരുത്തി: വാലുമ്മൽ ജോസഫ് മാസ്റ്റർ റോഡിൽ പരിസരവാസികൾ ചേർന്ന് വേൾഡ് കപ്പിന്റെ മിനിയേച്ചർ പേപ്പർ പൾപ്പിൽ നിർമ്മിച്ചു. പഴയ പത്രങ്ങളും വീടുകളിലെ കഞ്ഞി വെള്ളവും ഫെവികോളും ചേർത്ത് രണ്ടാഴ്ചയിലേറെ പരിശ്രമത്തിൽ പത്തടി ഉയരത്തിലാണിത് തയ്യാറാക്കിയത്.
പരേപ്പള്ളി ഗോപി, സിദ്ധൻ, ജോയി സെബാസ്റ്റ്യൻ, പി.രാജീവ് എന്നിവർ മുൻ കൈയെടുത്താണ് മാതൃക പൂർത്തിയാക്കിയത്. ബിഗ്സ്ക്രീനിൽ വേൾഡ് കപ്പ് മത്സരങ്ങൾ ലൈവ് കാണാൻ വീടിന്റെ മുൻവശം പന്തൽ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.