prof-k-j-paul-77

കൊച്ചി: എറണാകുളം കച്ചേരിപ്പടി പ്രൊവിഡൻസ് റോഡിൽ കാരുവള്ളിൽ പ്രൊവിഡൻസ് ഗ്രോവ് ഫ്ളാറ്റിൽ പ്രൊഫ. കെ.ജെ. പോൾ (77) നിര്യാതനായി. നാളെ (ചൊവ്വ) രാവിലെ 8 മുതൽ 11 വരെ പ്രൊവിഡൻസ് ഗ്രോവ് ഫ്ളാറ്റിലും 12 മുതൽ എഴുപുന്ന നീണ്ടകര കാരുവള്ളിൽ വസതിയിലും പൊതുദർശനത്തിനുശേഷം വൈകിട്ട് 4ന് എഴുപുന്ന നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ഇടക്കൊച്ചി സിയന്ന കോളേജ് റിട്ട. പ്രിൻസിപ്പലും കളമശേരി സെന്റ്‌ പോൾസ്, ഇടക്കൊച്ചി അക്വിനാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനുമായിരുന്നു. കേരള അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്
ഭാര്യ: ജാൻസി പോൾ. മക്കൾ: സുബിൻ പോൾ (ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എഡ്യൂക്കേഷൻ, കോട്ടയം), സച്ചു ജെറോമി (ഓക്‌സ്‌ഫോർഡ് ഇന്റർനാഷണൽ, ഇടപ്പള്ളി), സിനു പെറ്റ്‌സൺ. മരുമക്കൾ: ഡോ. വിനയ സുബിൻ (അസി. പ്രൊഫ. സെന്റ് തെരേസാസ് കോളേജ് എറണാകുളം), ജോസഫ് ജെറോമി (ടെക്ക് അമൈസ്, പാലാരിവട്ടം), പെറ്റ്‌സൺ ഇഗ്‌നേഷ്യസ് (ബാൽ ഫാർമ).