പെരുമ്പാവൂർ: ലയൺസ് ക്ലബ്ബും നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ ചികിത്സാ ക്യാമ്പ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. മനോജ് കെ.ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബീന രവികുമാർ, ക്യാബിനറ്റ് ട്രഷറർ ടി.പി.സജി, ഡിസ്ട്രിക്ട് മെന്റർ ഡോ.ജോൺ ജോസഫ്, പൗലോസ് പാത്തിക്കൽ, ബേബി പോൾ, ടി.ഒ. ജോൺസൻ, ക്ലബ്ബ് പ്രസിഡന്റ് ജോർജ് നരിയേലി. പോൾ പൊട്ടക്കൽ, കെ.ജയകൃഷ്ണൻ, ഡോ.ഡിജി എന്നിവർ സംസാരിച്ചു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, സർജറി, പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്ത 200ഓളം പേർക്ക് സൗജന്യമായി മരുന്നുകളും കൈമാറി.