പെരുമ്പാവൂർ: പുരോഗമന കലാസാഹിത്യ സംഘം പെരുമ്പാവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്‌കാരിക കേരളം എന്ന ക കാമ്പയിനിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇ.കെ.ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ. കെ.രവികുട്ടൻ, ജോഷി ഡോൺബോസ്‌കോ, ഗായത്രി വർഷ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഡോ.അജി സി.പണിക്കർ, രവിത ഹരിദാസ്, സി.എം.അബ്ദുൽകരീം, ഷാജി സരിഗ, എം.എൻ.ഉണ്ണി ക്കൃഷ്ണൻ, കെ.ഇ.നൗഷാദ്, അഡ്വ. എസ്.മനോജ്, മീനാക്ഷി മനോജ് എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി ജില്ലാതലത്തിൽ നടത്തിയ കഥ, കവിതാ രചന മത്സര വിജയികൾക്ക് കാഷ് അവാർഡും മെമന്റോയും നൽകി അനുമോദിച്ചു.ചെറുകഥാകൃത്ത് സീമകുറുപ്പ്, ഹൃസ്വ ചിത്ര അഭിനേത്രിയും സംവിധായികയുമായ നവ്യകൃഷ്ണ എന്നിവരെയും അനുമോദിച്ചു.