പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് 63ാം വാർഷിക പൊതുയോഗം പ്രസിഡന്റ് എം.ഐ.ബീരാസിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭരണസമിതി അംഗങ്ങളായ സി.എസ്.നാസിറുദ്ദീൻ, ഒ.എം.സാജു അഡ്വ.കെ.വി.മാത്തപ്പൻ, കെ.കെ.ശിവൻ, അഡ്വ.വി.വിതാൻ, ഹസൻകോയ, എം.വി.പ്രകാശ്, ബിനേഷ് ബേബി, നൈബി കുര്യൻ, സന്ധ്യ ആർ. നായർ, നിഷ റെജി കുമാർ, കെ.പി.കൃഷ്ണൻ നായർ, കെ.ജി.കുമാരൻ, ധന്യ രാമദാസ് , സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ എന്നിവർ സംസാരിച്ചു.