വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് 3-ാം വാർഡ് അംഗം ആലീസ് സെബാസ്റ്റ്യനെ അയോഗ്യയാക്കണമെന്നുള്ള പരാതി തദ്ദേശസ്വയം ഭരണ വകുപ്പ് ഓംബുഡ്‌സ്മാന് കൈമാറും. വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കാനാണെന്ന് പറഞ്ഞ് പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം പിരിച്ചെന്നും അതുപയോഗിച്ച് വാർഡിലെ തോട് മൂടി കാന നിർമ്മിച്ചുവെന്നുമാണ് പരാതി.

കോൺഗ്രസ് അംഗത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് സ്വന്തം പാർട്ടിയിലെ അഖിൽ പീറ്ററാണ്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ്അങ്കണവാടിക്ക് തറക്കല്ലിട്ടത്. കോൺഗ്രസ് ഭരണ സമിതി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടരുകയായിരുന്നു.