പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്കുതല സഹകരണ വാരാഘോഷം കേരള ദിനേശ് സഹകരണ സംഘം ചെയർമാൻ ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർമാരായ കെ.ഹേമ. സി.പി.രമ, സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.പി. അവറാച്ചൻ, പി.കെ.രാജീവൻ, ബേബി തോപ്പിലാൻ, രവി എസ്. നായർ, എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ എൻ.സതീഷ്‌കുമാർ, ജിജോ വർഗീസ്, പി.ടി.പ്രസാദ്, മുതിർന്ന സഹകാരികളായ വി.പി.ശശീന്ദ്രൻ, ഒ.ദേവസി, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, സി.ഡി.എസ് ചെയർപേഴ്‌സൺ ലൈല അബ്ദുൾഖാദർ, ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ, വൈസ് പ്രസിഡന്റ് എം.കെ.കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കിരൺ പി.അശോക്, കെ. വി. ശ്രീവിദ്യ തുടങ്ങിയവർ സംസാരിച്ചു. സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്നത് സംബന്ധിച്ച് റിട്ട.രജിസ്ട്രാർ എസ്.കെ.മോഹൻദാസ് വിഷയാവതരണം നടത്തി. നിക്ഷേപസമാഹരണത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനം നേടിയ സംഘങ്ങളെയും പ്രസംഗ, പ്രബന്ധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു.