കൊച്ചി: കേരള ഓട്ടോമാബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ എറണാകുളം ടൗൺ യൂണിറ്റ് 37-ാമത് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ബൈബി ഊർപ്പായിൽ ഉദ്ഘാടനം ചെയ്തു. വർക്ക്ഷോപ്പ് ഭവനിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സി.ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ആർ. ഗോപാലകൃഷ്ണൻ റിപ്പോർട്ടും എം.എസ്.ഷിബു കണക്കുംഅവതരിപ്പിച്ചു. നാസർ, എസ്. ജിബിൻ, അനിൽ ജോസ്, റോസിലി സേവ്യർ, പോൾ ഇ.ജേക്കബ്, വൈസ് പ്രസിഡന്റ് കെ.വി. രമേശൻ, അനിൽ ജോസഫ്

എന്നിവർ സംസാരിച്ചു.