കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം വർദ്ധിപ്പിക്കുന്നു. ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രമാണിച്ച് 28 വരെ എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്ക് രാത്രി 11.30വരെ സർവീസ് ഉണ്ടാകും. രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവേളകളിലാകും സർവീസ്.