paravur-sndp-union
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതാ സദസ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ജനജാഗ്രതാ സദസ് നടത്തി. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ഓമന ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജനജാഗ്രതാ സന്ദേശം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ നൽകി. യൂണിയൻ പ്രസിഡന്റെ സി.എൻ. രാധാകൃഷ്ണൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, വനിതാസംഘം സെക്രട്ടറി ബിന്ദു ബോസ്, വൈസ് പ്രസിഡന്റ് ഷൈജ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.