
തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് 19ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ.ഗോപി, സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ജയചന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ ഉഷ ധനപാലൻ, എ.ഡി.എസ് ചെയർപേഴ്‌സൺ ആശ അനീഷ്, എ.ഡി.എസ് സെക്രട്ടറി മിനിഷാജു, എ.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ആനി തോമസ്, ശ്യാമ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും നടന്നു. വൈകിട്ട് നടന്ന സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാന ദാനവും വിശിഷ്ടവ്യക്തികളെ ആദരിക്കലും എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.കെ.ഷാജു നിർവഹിച്ചു.