കൊച്ചി: എറണാകുളം ഫ്രണ്ട്‌സ് ഫോറം ഇന്ന് ഇടപ്പള്ളി ജമാ അത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ രാത്രി 9 വരെ ഫ്രണ്ട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കും. വനിതാസംരംഭകരുടെ ഉത്പന്ന പ്രദർശനവും വില്പനയുമാണ് ഒരുക്കുന്നതെന്ന് ഫോറം പ്രസിഡന്റ് സുബൈദ റഹീം പറഞ്ഞു. നൂറിലേറെ സ്റ്റാളുകളിലായി ഫാഷൻ വസ്ത്രം, ആഭരണം, ബെഡ് ഷീറ്റ്, ചെടികൾ, ഔഷധം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുണ്ടാകും. ഫ്രണ്ട്‌സ് ഫോറത്തിന്റെ പാലിയേറ്റീവ് കെയർ, ചികിത്സാസഹായം, തൊഴിൽ പരിശീലനം, ലഹരി വിരുദ്ധബോധവത്കരണം തുടങ്ങിവയ്ക്കുള്ള ധനസമാഹരണമാണ് ലക്ഷ്യം.