അങ്കമാലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ അങ്കമാലിയിൽ അപകടത്തിൽ പെട്ടു. വിജയവാഡയിൽ നിന്നുള്ള ശബരിമല തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കില്ല. ഇന്നലെ രാവിലെ 6.45ഓടെ ദേശീയപാതയിൽ അങ്കമാലി സെ ജോസഫ്സ് സ്‌കൂളിന് സമീപമായിരുന്നു അപകടം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു തീർത്ഥാടകർ. മുൻഭാഗത്തെ ടയർ പൊട്ടിയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് മീഡിയനിലും പോസ്റ്റിലും ഇടിച്ച് എതിർദിശയിലുള്ള ട്രാക്കിലേയ്ക്ക് കടന്നു.
അങ്കമാലി ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.ഡി. ജോളിസൺ, സേനാംഗങ്ങളായ ബെന്നി അഗസ്റ്റിൻ, പി.ആർ. സജേഷ്, വിനു വർഗീസ്, വി.ആർ. രാഹുൽ, എ. അർജുൻ, ആർ. ജയകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.