
ചോറ്റാനിക്കര: ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളെ വരവേറ്റ് ഡി.വൈ.എഫ്.ഐ. മുളന്തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ ഖത്തർ കാർണിവൽ റോഡ് ഷോയും കട്ട് പോസ്റ്റ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.
മുളന്തുരുത്തി ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റോഡ് ഷോ ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വൈശാഖ് മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. ഷൂട്ടൗട്ട് മത്സരം ഫുട്ബാൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് പ്ലെയറും അണ്ടർ 16
ജില്ലാ ഫുട്ബാൾ ടീം വൈസ് ക്യാപ്റ്റനുമായ അലോഷി റെജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റുമായ ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അരുൺ പോട്ടയിൽ, ബ്ലോക്ക് കമ്മിറ്റിഅംഗം രാഹുൽ സത്യൻ, പരിശീലകൻ ആദിത്യൻ കൃഷ്ണൻ, പഞ്ചായത്ത് അംഗം
ജോയൽ കെ. ജോയി, വിഷ്ണു ഹരിദാസ്, അജിത്ത് പെരുമ്പിള്ളി, എം.എൻ. ജീവൻ എന്നിവർ സംസാരിച്ചു.