arun
തുറവൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് നടത്തിയ ധർണ്ണ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: യു.ഡി.എഫ് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ തുറവൂർ പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്.അരുൺകുമാർ ധർണ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ് അദ്ധ്യക്ഷനായി. കെ.പി.രാജൻ, ജീമോൻ കുര്യൻ, ബിജു പൗലോസ്, എം.കെ.രാജീവ്, കെ.ജി.ജോസ് കാച്ചപ്പിള്ളി, പി.വി.ജോയി എന്നിവർ സംസാരിച്ചു.