കൊച്ചി: അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരള (എ.പി.കെ) ചെയർമാനായി എ.കെ. ജലീലിനെയും വൈസ് ചെയർമാനായി പ്രിൻസ് തോമസ് ജോർജിനെയും തിരഞ്ഞെടുത്തു.
കെ.എം.എ എസ്റ്റേറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായ ജലീൽ അസോസിയേഷൻ വൈസ് ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു. ഉപാസി നിർവാഹക സമിതി അംഗമാണ്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി കോർപ്പറേറ്റ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരാണ് പ്രിൻസ്. എ.കെ.പി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.