
കൊച്ചി: ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (ഡി.എസ്.എഫ്) സംസ്ഥാന സമ്മേളനവും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാർഷികാഘോഷവും സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.
എ.അനില അദ്ധ്യക്ഷത വഹിച്ചു. അരുൺ സുരേന്ദ്ര ബാബു ക്ലാസെടുത്തു. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, സി.എ.അജീർ, എം.പി.സാജു, കാഞ്ചന മേച്ചേരി, വിൻസി ഫ്രാൻസിസ് , സി.എം.പി. ജില്ലാ സെക്രട്ടറി പി.രാജേഷ്, എ.നിസാർ, സുധീഷ് കടന്നപ്പള്ളി, റിസ്വാന, നാൻസി പ്രഭാകർ എന്നിവർ സംസാരിച്ചു. 30 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.