bible

കൊച്ചി: ഡിസംബർ നാലിന് ക്രിസ്റ്റ്യൻ സർവീസ് സൊസൈറ്റിയുടെ (സി.എസ്.എസ്) ആഭിമുഖ്യത്തിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിക്കും. സി.എസ്.എസിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്ന് എറണാകുളത്ത് ലത്തീൻ കത്തോലിക്കാദിന സംഗമവും സംഘടിപ്പിക്കും.

എല്ലാ ഇടവകകളിലും കെ.ആർ.എൽ.സി.സി പതാക ഉയർത്തും. ഡിസംബർ 11ന് എല്ലാ രൂപതകളിലും ലത്തീൻ കത്തോലിക്കാദിന സംഗമങ്ങൾ സംഘടിപ്പിക്കും. തീരപ്രദേശത്തുള്ള രൂപതകൾ 'തീരവും തീരജനതയും നേരിടുന്ന വികസന പ്രശ്‌നങ്ങൾ" എന്ന വിഷയം ചർച്ച ചെയ്യും. മലയോര, ഇടനാട് മേഖലയിൽ 'മലയോരവും മലയോര ജനതയും നേരിടുന്ന വികസനപ്രശ്‌നങ്ങൾ" എന്ന വിഷയവും ചർച്ച ചെയ്യുമെന്ന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു.