അങ്കമാലി: മൂക്കന്നൂർ ലയൺസ് ക്ലബ്ബിന്റെ പദ്ധതിയായ ലയൺസ് ഗോ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി ആഴകം ഗവൺമെന്റ് യു.പി സ്കൂളിന് ഗ്രോബാഗുകളിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. മൂക്കന്നൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മാർട്ടിൻ പോൾ പൈനാടത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിനോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ. റീനമോൾ, സീനിയർ അസിസ്റ്റന്റ് കെ.എസ്.സുഷമ എന്നിവർ സംസാരിച്ചു.